LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ആന്റിമൈക്രോബിയൽ പ്രതിരോധത്തിനെതിരെ തിരുവമ്പാടിയിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

തിരുവമ്പാടി: ആന്റിമൈക്രോബിയൽ പ്രതിരോധം (AMR) ഉയർത്തുന്ന ഗുരുതരമായ ആരോഗ്യഭീഷണിയെക്കുറിച്ച് പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണം 2026-ന്റെ പഞ്ചായത്ത് തല സമാപനവും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് വി.പി. മുഖ്യപ്രഭാഷണം നടത്തി.നവംബർ 18-ന് തിരുവമ്പാടി ലിസ സ്കൂൾ ഓഫ് നഴ്സിംഗ് കോൺഫറൻസ് ഹാളിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. ഉസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് വാരാചരണത്തിന് തുടക്കമായത്. വാരാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പഞ്ചായത്ത് തല സമാപനമാണ് ഇന്ന് നടന്നത്.സമാപന സമ്മേളനത്തിന്റെ ഭാഗമായി ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് പ്രതിജ്ഞ, AMR ലിറ്ററേറ്റ് ബാഡ്ജ് വിതരണം, സിഗ്നേച്ചർ ക്യാമ്പയിൻ (ഒപ്പുമരം), AMR ബ്ലൂ ഫുഡ് പ്രദർശനം, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം തയ്യാറാക്കിയ ആനിമേഷൻ ബോധവൽക്കരണ വീഡിയോയുടെ പ്രകാശനം, ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.AMR ലിറ്ററേറ്റ് ബാഡ്ജ് വിതരണത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് വി.പി.യിൽനിന്ന് ബാഡ്ജ് സ്വീകരിച്ചുകൊണ്ട് എം.എൽ.എ സി.കെ. കാസിം നിർവഹിച്ചു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ AMR ലിറ്ററേറ്റ് ബാഡ്ജ് സ്വീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് വി.പി. AMR പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം തയ്യാറാക്കിയ AMR ബോധവൽക്കരണ ആനിമേഷൻ വീഡിയോയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് നിർവഹിച്ചു. AMR ബ്ലൂ ഫുഡ് പ്രദർശനത്തിന്റെ ഭാഗമായി നീല കേക്ക് മുറിച്ച് എം.എൽ.എ സി.കെ. കാസിം പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ AMR നോഡൽ ഓഫീസർ ഡോ. സ്മിത റഹ്മാൻ ബോധവൽക്കരണ ക്ലാസെടുത്തു.പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജോൺസൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സരസ്വതി, സജ്ന മുഹമ്മദലി, ഷിന കെ., സോണി മണ്ഡപത്തിൽ, ബിജു എണ്ണാർമണ്ണിൽ, ടി.കെ. ശിവൻ, സ്മിത ബാബു, ജയപ്രസാദ്, റിനി കെ.ബി., മറിയാമ്മ ബാബു, പ്രീതി രാജീവ്, ഷീബ പി.ടി., ജോഷി പുല്ലുകാട്ട്, മുക്കം സി.എച്ച്.സി. ഹെൽത്ത് സൂപ്പർവൈസർ ഹരി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ചഷമ ചന്ദ്രൻ, സി.ഡി.എസ്. ചെയർപേഴ്സൺ റംല ചോലക്കൽ എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ബിനു കൂര്യൻ നന്ദിയും പറഞ്ഞു.ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗം ഒഴിവാക്കേണ്ടതിന്റെയും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം സെമിനാറിൽ വിശദീകരിച്ചു. ആന്റിബയോട്ടിക്കുകളുടെ തെറ്റായ ഉപയോഗം മൂലം രോഗാണുക്കൾ മരുന്നുകളെ പ്രതിരോധിക്കുന്ന സാഹചര്യം വർധിച്ചുവരുന്നതും ഇത് ഭാവിയിൽ ചികിത്സാരംഗത്ത് സൃഷ്ടിക്കുന്ന ഗുരുതരമായ വെല്ലുവിളികളും ചർച്ച ചെയ്തു.ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും ആന്റിമൈക്രോബിയൽ പ്രതിരോധം തടയുന്നതിനുമുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പരിപാടി മുന്നോട്ടുവെച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com