ഇരുവഞ്ഞി – ചെറുപുഴ സംഗമസ്ഥാനം കണ്ടറിഞ്ഞ് താഴക്കോട് സ്കൂളിലെ കുരുന്നുകൾ പരിസ്ഥിതി കാവൽക്കാരാകും

മുക്കം:ലോക പരിസ്ഥിതിദിനത്തിൽ
മുക്കം മുളങ്കാട്ടിലേക്ക് പ്രകൃതിനടത്തവുമായ് താഴക്കോട് ജി.എൽ.പി സ്കൂളിലെ കുരുന്നുകൾ
സ്കൂളിൽ ചേർന്ന പരിസ്ഥിതിദിന അസംബ്ലിക്കും പരിസ്ഥിതിദിന പ്രതിജ്ഞക്കും പരിസ്ഥിതിഗാനാലാപനത്തിനും ശേഷമാണ് പരിസ്ഥിതി മുദാഗീതങ്ങളാലപിച്ച് മുളങ്കാടിലേക്ക് പ്രകൃതി നടത്തമാരംഭിച്ചത്..
എസ്.കെ പാർക്കിൽ ബഹുസ്വരം ടീം കുട്ടികൾക്ക് മധുര പലഹാരം നൽകി സ്വീകരിച്ചു.
പരിസ്ഥിതി പ്രവർത്തകരായ സലാം കാരമൂല, മുക്കം വിജയൻ മാസ്റ്റർ അസീസ് മാസ്റ്റർ, ഷുക്കൂർ മാസ്റ്റർ, ശ്രീജിത ടീച്ചർ എന്നിവർ കുട്ടികളുമായി സംവദിച്ചു. കഥയിലൂടെയും കവിതകളിലൂടെയും നാളെയുടെ പ്രകൃതി കാവൽക്കാരാകാൻ ഉദ്ബോധിപ്പിച്ചു.
ഇരുവഞ്ഞിപ്പുഴ- ചെറുപുഴ സംഗമസ്ഥാനം കണ്ടറിഞ്ഞു.
മുന ആർ കെ,
മീന ജോസഫ്, സലോമി പി പി, അമീന കെ.ടി, സുമ റിനൂപ് എന്നിവർ നേതൃത്വം നൽകി.



