LOCAL NEWS

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനാചരണം നടത്തി.

തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി.
പരിസ്ഥിതിക്ക് വിനാശകരമായ പ്ളാസ്റ്റിക്ക് ഉപയോഗം അവസാനിപ്പിച്ച് സംശുദ്ധമായ പരിസ്ഥിതിയെ വീണ്ടെടുക്കുക എന്ന സന്ദേശവുമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ തണൽ വൃക്ഷതൈ നട്ടു കൊണ്ടാണ് പരിസ്ഥിതി ദിനാചരണം നടത്തിയത്.
പെൻഷനേഴ്സ് യൂണിയൻ പ്രവർത്തകർക്കൊപ്പം വിദ്യാർത്ഥികളും അദ്ധ്യാപക പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
കെ എസ് പി യു യൂണിറ്റ് പ്രസിഡന്റ് എം വി ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു.അദ്ധ്യാപക പ്രതിനിധി സൗമ്യ ജോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ കെ ഹരിദാസ് സ്വാഗത പ്രസംഗം നടത്തി.  കെ സി ജോസഫ് പരിസ്ഥിതി ദിന സന്ദേശം നൽകി.ജില്ലാ കമ്മിറ്റി അംഗം ജോസ് മാത്യു, എം എം ജോസഫ് ,അദ്ധ്യാപക പ്രതിനിധികളായ മാനസി മാത്യു, ലിന്റ തോമസ്, സാനി പോൾ , വിദ്യാർത്ഥി പ്രതിനിധികളായ ജെസ്‌വിൻ മാത്യു, മിഖ മരിയ നിഷാദ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com