
കോടഞ്ചേരി: നെല്ലിപ്പൊയിൽ വില്ലേജ് ഓഫീസിന് സമീപം നിർത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു .
മുറമ്പാത്തി സ്വദേശിയുടേതാണ് കത്തി നശിച്ച ബുള്ളറ്റ്. നെല്ലിപ്പൊയിൽ വില്ലേജിലേക്ക് എത്തിയ ബുള്ളറ്റിന്റെ ഉടമ സമീപത്തെ കടയിലേക്ക് കയറിയ ഉടനെയാണ് ബുള്ളറ്റിന് തീപിടിച്ചത്.
സമീപത്ത് ഉണ്ടായിരുന്നവർ തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്വയം തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.



