LOCAL NEWS

ലോക പരിസ്ഥിതി ദിനാചരണം തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പച്ചത്തുരത്തിൽ വൃക്ഷത്തൈകൾ നട്ടു.

തിരുവമ്പാടി:  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ പച്ചത്തുരുത്തിൽ ഫല വൃക്ഷത്തൈകൾ നട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ പരിസ്ഥിതി ദിന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അംഗങ്ങളായ  ലിസി എബ്രഹാം,റംല ചോലക്കൽ, വാർഡ് മെമ്പർ കെ മുഹമ്മദലി,രാമചന്ദ്രൻ കരിമ്പിൽ, മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ,ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ എന്നിവർ സംസാരിച്ചു.
കെഎംസിടി നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പരിപാടികൾ അവതരിപ്പിച്ചു.വിദ്യാർത്ഥികൾ പച്ചത്തുരുത്തിൽ ഫലവൃക്ഷതൈകൾ നട്ടു.വാർഡ് മെമ്പർ കെ എ മുഹമ്മദലി പ്രതിജ്ഞ ചൊല്ലി കൊടുത്തു.

വിദ്യാർത്ഥികൾ അത്തിപ്പാറ പതിനാറാം വാർഡിൽ വീടുകളിൽ കയറി ബോധവൽക്കരണ പരിപാടികൾ നടത്തി.
പരിപാടിക്ക് നേഴ്സിങ് കോളേജ് ട്യൂട്ടർ അമൃത കെ പി നിഷാ ജോർജ്, സഫ്ന ഷെറിൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com