KOODARANCHINews

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്ഹോംഷോപ്പ് പുരസ്കാരം

2021 – 22ലെ മികച്ച ഹോംഷോപ്പ് സംര ഭകക്കുള്ള പുരസ്കാരത്തിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന പാത്തു കൂമ്പാറ അർഹയായി. പ്രാദേശികമായി നിർമ്മിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സ്ഥിരമായ വിപണിയൊരുക്കുന്നതിന് മികച്ച ഏകോപനം നിർവഹിച്ചു എന്നതുകൊണ്ടാണ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ഹോംഷോപ്പ് സംര ഭകക്കുള്ള അവാർഡിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെപാത്തു കൂമ്പാറയെ തെരഞ്ഞെടുത്തത് എന്ന് ഹോംഷോപ്പ് ഭാരവാഹികൾ പറഞ്ഞു.

കൊയിലാണ്ടിയിൽ വെച്ച് നടന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ വാർഷികാഘോഷ പരിപാടിയിൽ വച്ച് കുടുബശ്രീ എഡിഎംസി അഞ്ജു പുരസ്കാര സമർപ്പണം നടത്തി. പരിപാടിയിൽ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ശശി,ഗവേണിംഗ് ബോഡി മെമ്പർ കെകെ ലതിക,പിന്നണി ഗായകൻ അഭിജിത് ദാമോദരൻ, ജില്ലാ മിഷൻ ഉദ്യോഗസ്ഥരായ പി എം ഗിരീഷൻ, ,നീതു (ഡി പിഎം ) ഹോംഷോപ്പ് ഭാരവാഹികളായ പ്രസാദ് കൈതക്കൽ , സതീശൻ സ്വപ്നക്കൂട്, കാദർവെള്ളിയൂർ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com