
മരഞ്ചാട്ടി : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ എസ്എസ്എൽസി പരീക്ഷ വിജയികളെ ആദരിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ ജോർജ്ജ് നരിവേലിൽ അധ്യക്ഷതവഹിച്ച ചടങ്ങ് വിദ്യാർത്ഥി പ്രതിനിധികളായ അഖിലേഷ് പി.കെയും ഹിമ വിൽസണും ഉദ്ഘാടനം ചെയ്തു.
2003 എസ്എസ്എൽസി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ക്യാഷ് അവാർഡുകൾ നൽകി വിദ്യാർത്ഥികളെ അനുമോദിച്ചു .കൂടാതെ പൂർവ്വ വിദ്യാർഥി പ്രതിനിധി സുബിൻ ആഗസ്റ്റ്യൻ സ്കൂളിനുളള ഉപഹാരങ്ങളും നൽകി. വൈ.എം.സി.എ ക്ലബ്ബ്, എ.പി.ജെ അബ്ദുൾ കലാം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, പ്രഭാത് ലൈബ്രറി, സത്യാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നി പ്രാദേശിക കൂട്ടായ്മയിലെ പ്രതിനിധികളുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. വൈ.എം.സി.എ ക്ലബ്ബ് പരീക്ഷയിലെ ഉന്നത വിജയികൾക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി വിദ്യാലയത്തിന് മെമ്മൻ്റോ നൽകി ആദരിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രീ. വിൽസൺ പുല്ലുവേലിൽ,പി.ടി.എ വൈസ് പ്രസിഡൻ്റ് മുജീബ് റഹ്മാൻ, സുബിൻ അഗസ്റ്റ്യൻ, സുധാകരൻ എം. ,
റ്റിജോ കെ .ജോർജ്ജ്
ശഅഖിൽ, ജിനി ജെയിംസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുമാരി ഹിമ വിൽസൺ



