LOCAL NEWSMUKKAM
വായനാദിനത്തിൽ വിദ്യാർത്ഥിനിയുടെ കവിതാ സമാഹാരം ‘അമ്മ മഴ’ പ്രകാശനം ചെയ്ത് മുക്കം ഹയർ സെക്കണ്ടറി സ്കൂൾ

മുക്കം :മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ കീർത്തി സി യുടെ ‘അമ്മ മഴ’
എന്ന
എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു കൊണ്ട്
വായനാദിനം വേറിട്ട ആഘോഷമാക്കി മുക്കം ഹയർ സെക്കണ്ടറി സ്കൂൾ.
കവിതാ സമാഹാരത്തിൻ്റെ പ്രകാശന കർമ്മം കവിയും, എഴുത്ത് കാരനുമായ ശ്രീ.നിഷാന്ത് കൊടമന നിർവ്വഹിച്ചു.
മികച്ച കവിതകൾക്ക് അവതാരിക എഴുതിയിരിക്കുന്നത്
എഴുത്ത് കാരനും, റിട്ട. പ്രൊഫസറുമായ ഹമീദ് ചേന്ദമംഗല്ലൂരാണ്. പ്രിൻസിപ്പൽ സി പി ജംഷീന ,പ്രധാന അധ്യാപകർ സി എം മനോജ് എന്നിവർ ആശംസ അർപ്പിച്ചു. അധ്യാപികയായ മിനുമാനുവൽ സ്വാഗതം പറഞ്ഞ ചടങ്ങിന്
നീന പ്രമോദ് നന്ദി പറഞ്ഞു.



