
മുക്കം : മുക്കംഹയർ സെക്കണ്ടറി സ്കൂളിൽ അന്തർദേശീയ യോഗദിനം ആചരിച്ചു.പരിപാടിയുടെ ഉദ്ഘാടനം
കോഴിക്കോട് ജില്ലാ യോഗ അസോസിയേഷൻ സെക്രട്ടറി എ രാമാനന്ദൻ നിർവ്വഹിച്ചു. മുക്കം ഹയർ സെക്കണ്ടറി സ്കൂൾ അഡ്മിനിസ്ട്രേററർ കെ വി വിജയൻ അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപകൻ സി എം മനോജ് സ്വാഗതം പറഞ്ഞു.
ചീഫ് ഇൻസ്ട്രക്ടറും, കേരള യോഗ അസോസിയേഷൻ എക്സാമിനറുമായ ടീന സ്വരാജ്
യോഗ ഡെമോൺസ്ട്രേഷൻ നടത്തി
പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി
വി ഷീന നന്ദി പറഞ്ഞു.



