LOCAL NEWS

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്തർദേശീയ യോഗദിനാചരണം നടത്തി.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അന്തർദേശീയ യോഗാ ദിനാചരണം നടത്തി.
‘ലോക ഐക്യത്തിനും ഏക ആരോഗ്യത്തിനും യോഗ’ എന്നതാണ് ഈ വർഷത്തെ അന്തർദേശീയ യോഗ ദിനാചരണ സന്ദേശം.
പരിപാടിയുടെ  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു, വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗം ലിസി അബ്രഹാം ,വാർഡ് മെമ്പർമാരായ കെ എം മുഹമ്മദലി,കെഎം ഷൗക്കത്തലി,മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ, ഡോ. സ്മിത എ റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, സ്റ്റാഫ് സെക്രട്ടറി ഇടി ഷീജ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം റംല ചോലക്കൽ ചടങ്ങിൽ ദിനാചരണ സന്ദേശം നൽകി.
‘ലോക ഐക്യത്തിനും ഏകാരോഗ്യത്തിനും യോഗ’
എന്ന വിഷയത്തിൽ യോഗ പരിശീലക ഡോ. കെ എ ഡെസ്നി ക്ലാസ്സെടുക്കുകയും യോഗ പരിശീലനം നടത്തുകയും ചെയ്തു. പരിപാടിയിൽ ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശപ്രവർത്തകർ ,ഹരിത കർമ്മ സേന അംഗങ്ങൾ,ലിസ നഴ്സിംഗ് സ്കൂളിലെ വിദ്യാർഥികൾ എന്നിവർ  പങ്കെടുത്തു.

ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിനും അതിന്റെ വ്യാപനം പിടിച്ചുനിര്‍ത്തുന്നതിനും യോഗ ഏറ്റവും നല്ല ഉപാധിയാണെന്നും തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വനിതകൾക്കായി വാർഡിൻ്റെ വിവിധ പ്രദേശങ്ങളിൽ നടത്തുന്ന യോഗ പരിശീലന പരിപാടിയിൽ എല്ലാവരും പങ്കാളികളാവണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസണും മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയയും അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com