LOCAL NEWS

സൗഹൃദ ഫുട്ബോൾ മത്സരത്തിൽ
മുക്കം മാധ്യമ പ്രവർത്തകർ അഞ്ച് ഗോളിന് വിജയികൾ

മുക്കം :മുക്കം ഹയർ സെക്കണ്ടറി സ്കൂൾ ഇൻ്റർനാഷണൽ ഒളിമ്പിക് ഡേ ആഘോഷ പരിപാടിയുടെ ഭാഗമായി
കേരള പോലീസ് മുക്കം സേനയുടെയും, മുക്കം മാധ്യമ പ്രവർത്തകരുടെയും സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം
മുക്കം നഗരസഭ ചെയർമാൻ  പി ടി ബാബു നിർവ്വഹിച്ചു.
മുക്കം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ  സി പി ജംഷീന,  പ്രധാ ന അധ്യാപകൻ സി എം മനോജ്‌,മുക്കം സബ് ഇൻസ്പെക്ടർമാരായ കെ സന്തോഷ് കുമാർ, മനോജ് കുമാർ ,റോട്ടറി ഇൻ്റർനാഷണൽ ഡിസ്ട്രിക് ചെയർമാൻ അനിൽകുമാർ എന്നിവർ ആശംസ അർപ്പിച്ചു.
ഇൻ്റർനാഷണൽ റഫറിയും സ്പോട്സ് കോഡിനേറ്ററുമായ ടി വി അരുണാചലം സ്വാഗതം പറഞ്ഞ ചടങ്ങിന് കായികാധ്യാപിക ടി ഷഫ്ന നന്ദി പറഞ്ഞു.
സൗഹൃദ ഫുട്ബോൾ മത്സരത്തിൽ
മുക്കം പോലീസ് സേനക്കെതിരെ 4 നെതിരെ 5 ഗോളുകൾ നേടിയാണ്
മുക്കം മാധ്യമ പ്രവർത്തകർ വിജയിച്ചു കയറിയത്.
വിജയികൾക്ക് മുക്കം ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ ട്രോഫികൾ വിതരണം ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com