LOCAL NEWSNews

വിളക്കാംതോട് സ്കൂളിൽ വായനയ്ക്കായി ഒരു അക്ഷരപ്പുര

പുന്നക്കൽ : വിളക്കാംതോട് എം എ എം എൽ പി ആൻഡ് യുപി സ്കൂളിൽ കുട്ടികളുടെ വായനയ്ക്കായി സ്കൂൾ മുറ്റത്ത് അക്ഷരപ്പുര ഒരുക്കി. പനയോല കൊണ്ട് മേഞ്ഞ് ഇരുന്നു വായിക്കാനുള്ള ഇരിപ്പിടങ്ങൾ ഒരുക്കി പിടിഎയുടെ സഹകരണത്തോടുകൂടി വിദ്യാലയം മുറ്റത്ത് ഒരുങ്ങിയിരിക്കുന്നത് പഴമയുടെ ഓർമ്മ ഉണർത്തുന്ന ഒരു ഓലപ്പുരയാണ്.. പത്രങ്ങളും പുസ്തകങ്ങളും ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് ലഭ്യമാകുന്ന തരത്തിലാണ് അക്ഷരപ്പുരയുടെ പ്രവർത്തനം.

നാട്ടിലെ പഴയ ഓലപ്പുര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അബ്ദുള്ളയുടെ നേതൃത്വത്തിലാണ് പുരമേഞ്ഞത്. അധ്യാപകരും പിടിഎക്കാരും ഒരുപോലസഹകരിച്ചാണ് അക്ഷരപ്പുരയുടെ നിർമ്മാണം പൂർത്തീകരിച്ചത്..

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ ഉദ്ഘാടനം ചെയ്ത അക്ഷരപ്പുരയുടെ പ്രവർത്തനങ്ങൾ സ്കൂൾ മാനേജർ ഫാദർ ജോസഫ് താണ്ടാംപറമ്പിൽ വാർഡ് മെമ്പർമാരായ ഷൈനി ബെന്നി ലിസി സണ്ണി ഹെഡ്മാസ്റ്റർമാരായ മിനി ജോൺ റോയ് ജോസ് പിടിഎ വൈസ് പ്രസിഡന്റ്മാരായ ഷമീർ എം കുഞ്ഞുമരയ്ക്കാർ എന്നിവർ ആശംസകൾ നേർന്നു. അനിൽ ജോൺ മിനി അഗസ്റ്റിൻ, അബ്ദുൽ ജബ്ബാർ, ചിപ്പി രാജ്, സോളമൻ സെബാസ്റ്റ്യൻ, ലിനി മോൾ തോമസ്, എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com