
കോഴിക്കോട്: ലോക കേള്‍വി ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇന്ന് ബീച്ചില്‍ നടക്കുന്ന സൈക്ലെത്തോണും വാക്കത്തോണും മേയർ ഡോ. ബീന ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്യും.
എ.ഒ.ഐ കോഴിക്കോട്, ഐ.എസ്.പി കോഴിക്കോട്, ഡബ്ലൂ.ഐ.എം.എ കോഴിക്കോട്, ഇന്ത്യൻ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് അസോസിയേഷൻ ഐ.എസ്.എച്ച്.എ , കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെയും വിദ്യാർത്ഥികള്‍, ഓഡിയോളജി ആൻഡ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിദ്യാർത്ഥികള്‍, കോക്ലിയർ ഇംപ്ലാൻഡ് അസോസിയേഷനിലെ മാതാപിതാക്കളും കുട്ടികളും തുടങ്ങി ഇരുനൂറോളം പേർ പങ്കെടുക്കും.



