KODIYATHOORLOCAL NEWS

കാത്തിരിപ്പിന് അറുതി; വില്ലേജ് ഓഫീസ് – പുതിയോട്ടിൽ റോഡ് യാഥാർത്ഥ്യമായി

കൊടിയത്തൂർ:
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ
പുതിയോട്ടിൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന റോഡ് യാഥാർഥ്യമായി . പ്രദേശവാസികൾ സ്ഥലം വിട്ടുനൽകിയതിനെ തുടർന്ന് പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിക്കുകയും തുടർന്ന് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുകയുമായിരുന്നു. വില്ലേജ് ഓഫീസ് – പുതിയോട്ടിൽ  റോഡിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു നിർവ്വഹിച്ചു. വാർഡ് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പത്മശ്രീ അലി മണിക്ഫാൻ, ടി.ടി. അബ്ദുറഹ്മാൻ, ഇമ്പിച്ചിക്കോയ നാറഞ്ചലത്ത്, മുംതാസ് കൊളായിൽ , ആയിശ ഖാദർ, ആത്തിഖ,കുഞ്ഞി മായിൻ, ഇ.എ. ജബ്ബാർ, കെ.എം.സി വഹാബ്, അബ്ദുറഹ്മാൻ. പി , അബ്ദുല്ല. കെ, റഫീഖ് കുറ്റിയോട്ട്, പി.പി. ബഷീർ എന്നിവർ സംസാരിച്ചു. അനീസ ശാക്കിർ, റസിയ റഹ്മാൻ, ശരീഫ നാസർ, ഉമ്മാച്ചക്കുട്ടി, ശാഹിറ ലബീബ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com