LOCAL NEWS

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവമ്പാടി :പുല്ലുരാംപാറ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളേജിന്റെയും ദെന്തൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വച്ചു സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.എ. അബ്ദുൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ ട്രഷറർ റോബർട്ട്‌ നെല്ലിക്കതെരുവിൽ സ്വാഗതം പറഞ്ഞു. ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ്‌ ഫാ. പോൾ മരിയ പീറ്റർ അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയ്യർപേഴ്സൺ  ലിസി മാളിയേക്കൽ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ  എം. സുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആം ഓഫ് ഹോപ്പ് പെയിൽ & പാലിയേറ്റീവ് കെയർ കൺവീനർ അംബ്രോസ് ആലപ്പാട്ട് നന്ദിയും പറഞ്ഞു. രാവിലെ 9 മണി മുതൽ 1മണി വരെ നടന്ന ക്യാമ്പിൽ കെഎംസിടി മെഡിക്കൽ കോളേജിൽ നിന്നും ഉള്ള ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. കെഎംസിടി ദന്തൽ കോളേജിന്റെ നേതൃത്വത്തിൽ സൗജന്യ പല്ല് ക്ലീൻ ചെയ്യൽ, പോട് അടക്കൽ എന്നി സേവനം രോഗികൾക്കു ലഭിച്ചു. ക്യാമ്പിനോട് അനുബന്ധിച്ചു സൗജന്യ മരുന്നു വിതരണവും ഉണ്ടായിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com