LOCAL NEWS

ജില്ലയില്‍ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കും

കോഴിക്കോട്:രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യ ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ രാവിലെ ഒമ്പതിന് ദേശീയപതാക ഉയര്‍ത്തും. പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍സിസിയുടെ വിവിധ വിഭാഗങ്ങള്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, എസ്പിസി തുടങ്ങിയ വിഭാഗങ്ങളുടെ പ്ലാറ്റൂണുകള്‍ അണിനിരക്കും. പരേഡിന് ശേഷം സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് നടത്തിപ്പിന്റെ ചുമതലകള്‍ നല്‍കി. പരിപാടിക്ക് മുന്നോടിയായി ആഗസ്റ്റ് 11, 12 തിയതികളില്‍ റിഹേഴ്‌സലും 13ന് അന്തിമ ഡ്രസ്സ് റിഹേഴ്‌സല്‍ പരേഡും നടക്കും. എഡിഎം പി സുരേഷ്, തഹസില്‍ദാര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതല അദാലത്ത് നടത്തും

പ്രവാസികളുടെ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാതല അദാലത്ത് നടത്താന്‍ ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗത്തില്‍ തീരുമാനം. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അധ്യക്ഷത വഹിച്ചു. സമിതിക്ക് ലഭിച്ച പരാതികളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു ജോസ്, നോര്‍ക്ക സെന്റര്‍ മാനേജര്‍ സി രവീന്ദ്രന്‍, സര്‍ക്കാര്‍ പ്രതിനിധി ഇഖ്ബാല്‍, കേരള പ്രവാസി ക്ഷേമ ബോര്‍ഡ് പ്രതിനിധി പി പ്രസില തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com