
കോടഞ്ചേരിഃ
കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഗവ:യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായ, തകർന്ന് വീഴാറായ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിന് രണ്ട് വര്‍ഷമായി നിരവധി തവണ നിവേദനങ്ങൾ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത യു.ഡി.എഫ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ-എസ്.എഫ്.ഐ നേതൃത്വത്തില്‍ മാർച്ച് നടത്തി.പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം സ:ജാഫർ ഷരീഫ് ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് എക്സികൂട്ടിവ് സ:ശരത്ത് സി.എസ് സ്വാഗതം പറഞ്ഞു.
എസ്.എഫ്.ഐ തിരുവമ്പാടി ഏരിയ പ്രസിഡന്റ് ഫസല്‍ അധ്യക്ഷത വഹിച്ചു.
റാഷിദ് ഗസ്സാലി, ഷെജിന്‍.എം.എസ്, അര്‍ഷദ്,സുധീഷ് കുമാര്‍,രൂപേഷ് എന്നിവർ സമരത്ത അഭിവാദ്യം ചെയ്ത് സംസാരിച്ചു.



