LOCAL NEWSMUKKAMNews

മുക്കം കറുത്തപറമ്പിൽ വാഹനമിടിച്ച് ഒരാൾ മരിച്ചു

മുക്കം: എടവണ്ണ – കൊയിലാണ്ടി പാതയിലെ മുക്കം കറുത്തപറമ്പ് അങ്ങാടിയിൽ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. കറുത്ത പറമ്പ് നൂറോട്ട് പെരച്ചൻ (70) ആണ് മരിച്ചത്. റോഡു മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന മിനിലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഏഴ് മണിയോടെയാണ് അപകടം നടന്നത്.ഇദ്ദേഹത്തെ ഉടൻ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഭാര്യ :കാഞ്ചന
മക്കൾ : സന്തോഷ്, സബിത

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com