
താമരശ്ശേരി: ചുരം വ്യൂ പോയിന്റിൽ മണ്ണും കൂറ്റൻ പാറകളും മരങ്ങളും റോഡിലേക്ക് പതിച്ചത് നീക്കം ചെയ്യൽ ജോലികൾ ആരംഭിച്ചു.
മരം മുറി ഏകദേശം കഴിഞ്ഞിട്ടുണ്ട്. നിലവിൽ ജെ.സി.ബിയും, കമ്പ്രസ്സറും ഉപയോഗിച്ച് പാറ പൊട്ടിക്കലും, മണ്ണ് നീക്കം ചെയ്യലും ജോലികൾ നടന്ന് കൊണ്ടിരിക്കുന്നു.
നിലവിലെ വിവരം അനുസരിച്ച് ഇന്ന് രാത്രിയിൽ ചുരം വഴി വാഹന ഗതാഗതം ഉണ്ടാവുകയില്ല.
താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴിതിരിഞ്ഞു പോകണമെന്ന് പോലീസ് അറിയിച്ചു.



