LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

പ്ലാസ്റ്റിക് വിമുക്ത കലോത്സവത്തിന് വിത്തുപേനകളുമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി.

മുക്കം : കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി. കലോത്സവത്തിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദമായ വിത്തുപേനകൾ തയ്യാറാക്കി വിവിധ കമ്മിറ്റികൾക്കും ഉദ്യോഗസ്ഥർക്കും വിതരണം ചെയ്യുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി.ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകിയാണ് മണ്ണിൽ അലിഞ്ഞുചേരുന്നതും ഉപയോഗശേഷം മുളപ്പിച്ച് ചെടിയാക്കി മാറ്റാൻ കഴിയുന്നതുമായ വിത്തുപേനകൾ നിർമ്മിച്ചത്. കലോത്സവത്തിലെ വിവിധ കമ്മിറ്റികൾക്കും ആവശ്യാനുസരണം മറ്റ് ഉദ്യോഗസ്ഥർക്കും വിതരണം ചെയ്യുന്നതിനായാണ് പേനകൾ തയ്യാറാക്കിയിരിക്കുന്നത്.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി വിനോദ് നിർവഹിക്കുകയും വിത്തുപേനകൾ കോഴിക്കോട് ജില്ലാ കലോത്സവം ജനറൽ കൺവീനറും ഡി.ഡി.ഇയുമായ വി അനിതക്ക് കൈമാറുകയും ചെയ്തു.പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം കലോത്സവത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക, പകരം പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി വൈസ് ചെയർമാൻ ആർ ഷിജുകുമാറിന്റെ നേതൃത്വത്തിൽ പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി മില്ലി മോഹൻ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്, ഡി പി സി നിസാർ ചേളാരി, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ മുഹമ്മദ് ഷനൂദ്, കോ-കൺവീനർ വിപിൻ തോമസ്, ജോയിന്റ് കൺവീനർമാരായ റുക്ഷാന ടീച്ചർ, ജുമാൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.കലോത്സവം കലാപ്രതിഭകളുടെ സംഗമവേദി മാത്രമല്ല, പരിസ്ഥിതി സൗഹൃദ ജീവിതശൈലിയുടെ സന്ദേശം സമൂഹത്തിന് പകരുന്ന മാതൃകാവേദി കൂടിയാണെന്ന സന്ദേശമാണ് ഈ പ്രവർത്തനത്തിലൂടെ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി മുന്നോട്ടുവെക്കുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com