
താമരശ്ശേരി:ചുരത്തിൽ മണ്ണിടിച്ചിൽ നടന്ന ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ഒരു വശത്തുകൂടെ കടത്തി വിടുന്നുണ്ട്
മണ്ണിടിച്ചിൽ നടന്ന ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്
മരം മുറി ഏകദേശം കഴിഞ്ഞിട്ടുണ്ട്. നിലവിൽ ജെ.സി.ബിയും, കമ്പ്രസ്സറും ഉപയോഗിച്ച് പാറ പൊട്ടിക്കലും, മണ്ണ് നീക്കം ചെയ്യലും ജോലികൾ നടന്ന് കൊണ്ടിരിക്കുന്നു.
നിലവിലെ വിവരം അനുസരിച്ച് ഇന്ന് രാത്രിയിൽ ചുരം വഴി വാഹന ഗതാഗതം ഉണ്ടാവുകയില്ല.
താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴിതിരിഞ്ഞു പോകണമെന്ന് പോലീസ് അറിയിച്ചു.
താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു
താമരശ്ശേരി ചുരത്തിൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഇതുവഴിയുള്ള ഗതാഗതത്തിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞു പോവേണ്ടതാണ്.



