LOCAL NEWSMUKKAM

കെഎസ്ആർടിസി ബസിന് പിന്നിൽ ഇരുചക്രവാഹനമിടിച്ച് ദർസ് വിദ്യാർത്ഥി മരിച്ചു

മുക്കം:എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ വാലില്ലാപ്പുഴയിൽ അരീക്കോട് ഭാഗത്ത് നിന്നും സുൽത്താൻബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിന് പിന്നിൽ ഇരുചക്ര വാഹനമിടിച്ചു ദർസ് വിദ്യാർത്ഥി മരിച്ചു.മാവൂർ കൽപ്പള്ളി പുന്നോത്ത് ഉരുളാംകുഴി യു.കെ അഹമ്മദിൻ്റെ മകൻ ഹാഫിള് മുഹമ്മദ് ഇർഫാൻ യു.കെ യാണ് മരിച്ചത്.ഇന്ന് രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്. മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com