LOCAL NEWSTHIRUVAMBADY

പുല്ലൂരാംപാറ ടൗണിൽ ഇരിപ്പിടങ്ങളില്ല: ബസ് യാത്രക്കാർ ദുരിതത്തിൽ

തിരുവമ്പാടി:ദിനം പ്രതി വളർച്ചയിലേക്ക് കുതിക്കുന്ന പുല്ലൂരാംപാറ ടൗണിൽ ബസ് യാത്രക്കാർക്ക് ഇരിക്കാൻ സ്ഥലമില്ലാതെ ദുരിതത്തിൽ.മലയോര ഹൈവെ കടന്ന് പോകുന്ന പ്രധാന പാതയായ പുല്ലൂരാംപാറ ടൗണിന്റെ നവീകരണത്തിന്റെ ഭാഗമായി വികസിപ്പിച്ചപ്പോൾ പഴയ സീറ്റുകളെല്ലാം പൊളിച്ചു മാറ്റിയതാണ് യാത്രക്കാർക്ക് വിനയായത്.വേനലായതിനാൽ കൊടും വെയിലിലും ഇടക്കുള്ള മഴയിൽ കുട പിടിച്ചും പ്രായമായവരും വിദ്യാർത്ഥികളും ഏറെ പ്രയാസപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്.എത്രയും പെട്ടെന്ന് യാത്രക്കാർക്ക് ആവശ്യമായ കംഫർട്ട് സ്റ്റേഷനും ഇരിപ്പിടങ്ങളും സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അതേസമയം ബസ്റ്റോപ്പിന് സ്ഥലം ലഭ്യമാകുന്ന മുറക്ക് ഗ്രാമപഞ്ചായത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com