
മുക്കം: ബസ്റ്റാൻ്റ് പരിസരത്ത് ഓടുന്ന അനിൽ കുമാറിൻ്റെ ഓട്ടോയുടെ പുറക് വശത്താണ് സ്റ്റേഷനറി സാധനങ്ങൾ നിറച്ച് സൗകര്യമൊരുക്കിയത്.
ചെണ്ട വിദ്വാൻ കൂടിയായ മണാശ്ശേരി സ്വദേശി അനിൽകുമാർ യാത്രക്കാർക്കും, അത്യാവശ്യക്കാർക്കും സൗകര്യമൊരുക്കി തൻ്റെ ഓട്ടോ അറ്റാച്ച്ഡ് സ്റ്റേഷനറി സ്‌റ്റോറാക്കിയിട്ട് പത്ത് വർഷത്തിലേറെയായി.
ആവശ്യമുള്ള സാധനങ്ങൾ വിളിച്ചറിയിച്ചാൽ സഞ്ചരിക്കുന്ന ഓട്ടോ വീട്ടിലെത്തും.ഓട്ടോ സ്റ്റോറിൽ ഇല്ലാത്ത സാധനങ്ങളാണെങ്കിൽ പുറമെ നിന്നും വാങ്ങി നൽകിയും അനിൽ കുമാർ സഹായിയാകും.
ഓട്ടോ സ്റ്റോറിന് പിന്തുണയേറുന്നതിനാൽ ഈ മാതൃകയിൽ മറ്റു വാഹനങ്ങളിലും ജനകീയ സ്റ്റോർ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മണാശ്ശേരി സ്വദേശി അനിൽ കുമാർ.



