LOCAL NEWS

ടൗൺ ടീം പള്ളിപ്പടി പ്രാദേശിക വോളിമ്പോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

പുല്ലുരാംപാറ : സെന്റ്. ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രാദേശിക വോളി മേളയിൽ താളനാനിയിൽ ട്രഡേർസ് പള്ളിപ്പടി, വോളി ടീം മേലേ പൊന്നാംങ്കയം, വോളി ലവേർസ് കുളിരാമുട്ടി, ടൗൺ ടീം കൂടരഞ്ഞി എന്നീ ടീമുകൾ മാറ്റുരച്ചു.ആവേശോജ്വലമായ മൈതാന പോരാട്ടത്തിൽ വോളി ലവേർസ് കുളിരാമുട്ടിയും ടൗൺ ടീം കൂടരഞ്ഞിയും തുല്യ പോയിന്റുകൾ നേടി സീക്കോ ക്ലബ് പള്ളിപ്പടി സ്പോൺസർ ചെയ്ത 2001 രൂപയും ട്രോഫിയും പങ്കിട്ടു.ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും ടൂർണമെന്റ് വേറിട്ടതായിരുന്നു.

പുല്ലുരാംപാറ സെന്റ്. ജോസഫ്സ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ജോളി ഉണ്ണിയേപ്പള്ളിൽ, പ്രിൻസ് താളനാനിയിൽ, ആന്റണി നരിക്കുഴിയിൽ, ജോസ് മറ്റപ്പള്ളിൽ,ചാർളി പറയൻകുഴിയിൽ, റോയ് നങ്യാകുളം, ജോജോ നങ്യാകുളം, സണ്ണി നെല്ലാനിക്കാട്ട്, സുശാന്ത് പുളിക്കത്തടത്തിൽ, മാത്തുക്കുട്ടി പുളിക്കൽ, ജോഷി പുളിക്കൽ, ജോബി പുന്നത്താനത്ത്, ബാബു തീക്കുഴിവയലിൽ, പീറ്റർ സ്രാമ്പിക്കൽ, ബിനു അത്തിപ്പാറ, വിഷ്ണു അത്തിപ്പാറ, ബിജു കേളകത്ത്,സോണി മണ്ഡപത്തിൽ, ടോണി പുറ്റുമണ്ണിൽ, സജി മുണ്ടക്കൽ, സിജോ പാലമുറിയിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com