
തിരുവമ്പാടി :ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ തിരുവമ്പാടി ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രം പ്രഭാഷണം സംഘടിപ്പിക്കുന്നു. കോഴിക്കോട്ട് കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ‘ ഗാന്ധിജിയും സമാധാന ചിന്തകളും ‘ എന്ന വിഷയത്തിൽ സംസാരിക്കും. ബസ് സ്റ്റാൻ്റ് ഓപ്പൺ എയർ വേദിയിൽ വൈകിട്ട് 4 മണിക്കാണ് പ്രഭാഷണം നടത്തുന്നത്. രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഓസ്കാർ പുരസ്കാരം നേടിയ ഡോക്യു മെൻ്ററി സിനിമ ‘നോ അദർ ലാൻ്റ് ‘ പ്രദർശിപ്പിക്കുമെന്ന് ജനചേതന ഡയറക്ടർ അറിയിച്ചു.



