
തിരുവമ്പാടി : സമസ്‌ത കേരള സുന്നി യുവജന സംഘം സംഘടിപ്പിക്കുന്ന റസൂലിൻ്റെ സ്നേഹ ലോകം, പ്രതിനിധി സംഗമവും പൊതു സമ്മേളനവും 202 ഒക്ടോബർ 2025 രണ്ടാം തിയ്യതി തിരുവമ്പാടിയിൽ നടക്കും.
‘തിരുവസന്തം 1500ൻ്റെ ഭാഗമായി രാവിലെ 9 മണിക്ക് സ്വാഗതസംഘം ചെയർമാൻ സയ്യിദ് സാഹീർ തങ്ങൾ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പഠന സെഷനിൽ രിസാലത്ത്, മധ്യമനിലപാടിൻ്റെ സൗന്ദര്യം, നബി സ്നേഹത്തിന്റെ മധുരം, തിരുനബിയുടെ കർമഭൂമിക, ഉസ്‌വത്തുൽ ഹസന തുടങ്ങിയ വിഷയങ്ങളിൽ യഥാക്രമം ജലീൽ സഖാഫി കടലുണ്ടി, റഹ്‌മത്തുല്ല സഖാഫി എളമരം, മജീദ് അരിയല്ലൂർ, അനസ് അമാനി പുഷ്പഗിരി, റഷീദ് മാസ്‌റ്റർ നരിക്കോട് എന്നിവർ ക്ലാസ്സെടുക്കും. എസ് വൈ എസ് സോൺ പ്രസിഡന്റ് കെ അബ്ദുറശീദ് അഹ്‌സനി അധ്യക്ഷത വഹിക്കും.ഓമശ്ശേരി സോണിൻ്റെ കീഴിലുള്ള തിരുവമ്പാടി,കൂടാത്തായി, പുത്തൂർ,അമ്പലക്കണ്ടി സർക്കിളിലുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
വൈകീട്ട് നാല് മണിക്ക് പൂർണതയുടെ മനുഷ്യ കാവ്യം എന്ന വിഷയത്തിൽ സെമിനാർ നടക്കും. മുസ്‌തഫ പി എറക്കൽ, സാദിഖ് മാസ്‌റ്റർ വെളിമുക്ക്, എപി മുരളിധരൻ സംബന്ധിക്കും. ഏഴ് മണിക്ക് നടക്കുന്ന പൊതു സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. എപി അബ്ദുൽഹകീം അസ്‌ഹരി ഉൽഘാടനം ചെയ്യും. സി കെ റാഷിദ് ബുഖാരി പ്രസംഗിക്കും. അനുഗ്രഹ പ്രഭാഷണത്തിനും പ്രാർത്ഥനക്കും കേരളമുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി തങ്ങൾ നേത്യത്വം നൽകും. ലിന്റോ ജോസഫ് എം എൽ എ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അബ്ദുറഹ്‌മാൻ, സി കെ ഹുസൈൻ നീബാരി, അലവി സഖാഫി കായലം, നാസർ സഖാഫി കരീറ്റി പറമ്പ് സംബന്ധിക്കും. പരിപാടിയിൽ യൂണിറ്റുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറ് പ്രതിനിധികൾ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുനവ്വർ സാഹിർ തങ്ങൾ,സ്വാഗതസംഘം കൺവീനർ മജീദ് പുത്തൂർ,എസ് വൈ എസ് സോൺ പ്രസിഡൻ്റ്അബ്ദുറഷീദ് അഹ്‌സനി,എസ് വൈ എസ് സോൺ സെക്രട്ടറി ഇസ്ഹാഖ് അമ്പലക്കണ്ടി,എസ് വൈ എസ് സോൺ സെക്രട്ടറി എൻ വി റഫീഖ് സഖാഫി വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



