
മുക്കം: ഡോ.എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പി ടി എ യ്ക്കുള്ള ‘സ്കൂൾ മിത്ര ‘ അവാർഡിനായി മുക്കം ഹയർ സെക്കണ്ടറി സ്കൂളിനെതിരഞ്ഞെടുത്തു.
തിരുവനന്തപുരം തൈക്കാട് ചിത്തരഞ്ജൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയിൽ നിന്നും
പി ടി എ പ്രസിഡൻ്റ്
കെ പി സുരേഷ്, പ്രധാന അധ്യാപകൻ സി എം മനോജ്, വൈസ് പ്രസിഡൻ്റ് ജയപ്രകാശ്, അധ്യാപകനായ വിവേക് എന്നിവർ അവാർഡ് ഏറ്റു വാങ്ങി.
ഡോ. എ പി ജെ അബ്ദുൾ കലാം സ്റ്റഡി സെൻ്റർ ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിൻ്റെ മികവിന് പി ടി എ നടത്തിയ ഇടപെടലുകളും, പങ്കാളിത്വവും, സ്കൂൾ ശാക്തീകരണത്തിന് പി ടി എ യുടെ നേതൃ പരമായ മികച്ച പ്രവർത്തനത്തെയും മുൻനിർത്തിയാണ് സംസ്ഥാനത്തെ മികച്ച പി ടി എ ആയി മുക്കം ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ തിരഞ്ഞെടുത്തത്.
ചടങ്ങിൽ എ ബി സതീഷ് എം എൽ എ അധ്യക്ഷനായി.
ബഹു.നിയമസഭാ സെക്രട്ടറി ഡോ.എൻ കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്തു പ്രസിഡൻ്റ് ഡി സുരേഷ് കുമാർ,
ഡെപ്യൂട്ടി മേയർ പി കെ രാജു,
ജില്ലാ പഞ്ചായത്ത് ക്ഷേമകാര് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ വളപ്പിൽ രാധാകൃഷ്ണൻ,
കൗൺസിലർമാരായ പാളയം രാജൻ, അഡ്വ.രാഖി രവികുമാർ,
അഡീഷണൽ അഡ്വ.ജനറൽ കെ പി ജയചന്ദ്രൻ,
സി ഡബ്ലുസി ചെയർപേഴ്സൺ അഡ്വ.ഷാനിഫാ ബീഗം,
ഡോ.ജോർജ് ഓണക്കൂർ, അപർണ്ണ മുരളീകൃഷ്ണൻ, കെ പി ഹരികുമാർ,
എന്നിവർ ചടങ്ങിൽ സന്നിഹിതരായി
പൂവച്ചൽ സുധീർ സ്വാഗതം പറഞ്ഞ ചടങ്ങിന് പി ആർ ഒ എസ് അനുജ നന്ദി പറഞ്ഞു.



