KODANECHERYLOCAL NEWSNewsUncategorizedതിരുവമ്പാടി മണ്ഡല വാർത്തകൾ,

ജനങ്ങളുടെ ആരോഗ്യമാകണം ഡോക്ടര്‍മാരുടെ പ്രഥമ പരിഗണന: മന്ത്രി അനില്‍ കുമാര്‍.

കോടഞ്ചേരി : ജനങ്ങളുടെ ആരോഗ്യ പ്രശ്‌ന പരിഹാരമാകണം ഓരോ ഡോക്ടര്‍മാരുടെയും പ്രഥമ പരിഗണനയെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് പത്താം വാര്‍ഷികവും ആറാമത് ബിരുദ ദാന സമ്മേളനവും ‘ദാഹെ ലിക്‌സിര്‍’ നോളജ് സിറ്റിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലെന്നതിനപ്പുറം വലിയ സാമൂഹിക ഉത്തരവാദിത്വമാണ് പൊതുജന ആരോഗ്യപരിചരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബാച്ചിലര്‍ ഓഫ് യുനാനി മെഡിസിന്‍ ആന്‍ഡ് സയന്‍സ് (ബി യു എം എസ്) പഠനം പൂര്‍ത്തീകരിച്ച 34 യുവ ഡോക്ടര്‍മാര്‍ ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ആതുര സേവന രംഗത്തേക്ക് ഇറങ്ങിയത്. മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ കാലങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമര്‍പ്പിച്ചവരെ ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. യു മുജീബിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നോളജ് സിറ്റി ഫൗണ്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സി കെ കാസിം എം എല്‍ എ വിശിഷ്ടാതിഥിയായി. ഡോ. കെ ടി അജ്മല്‍, ഡോ. ഒ കെ എം അബ്ദുര്‍റഹ്‌മാന്‍, ഡോ. ഇന്ദുകല പി ആര്‍, ഡോ. യു കെ മുഹമ്മദ് ശരീഫ്, അഫ്സല്‍ കോയ, പ്രൊഫ. ഇംദാദുല്ല, പ്രൊഫ. ശൈഖ് ശാഹുല്‍ ഹമീദ് സംസാരിച്ചു. അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. മുഹമ്മദ് റോഷന്‍ നൂറാനി, സംബന്ധിച്ചു.വൈസ് പ്രിന്‍സിപ്പല്‍ ഡോ. നാസിയ ഫര്‍ഹീന്‍ സ്വാഗതവും ഡോ. സഫര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com