LOCAL NEWS

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി  വിതരണത്തിന് തുടക്കം

കൊടിയത്തൂർ: വനിതകൾക്ക് വരുമാന മാർഗം എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ
ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വിതരണത്തിന് തുടക്കമായി.
ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു വിതരണോദ്ഘാടനം  നിർവഹിച്ചു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.കെ.അബൂബക്കർ , പഞ്ചായത്ത്സെക്രട്ടറി ഒ.എഅൻസു , വെറ്ററിനറി ഡോക്ടർ സുഭാഷ് രാജ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com