KARASSERYLOCAL NEWS

സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു:ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ ആദംപടിയിൽ ഇന്നലെ രാത്രി നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കിൽ നിന്ന്  റോഡിലേക്ക് വീണ യുവാവിന് ഗുരുതര പരിക്ക്. നെല്ലിക്കാപറമ്പ് സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയിൽ ഇരുകാലുകളുടെയും തുടയെല്ല്  പൊട്ടിയിട്ടുണ്ടെന്നാണ് വിവരം.പരിക്കേറ്റ യുവാവിനെ ഉടൻ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനപാതയിൽ ദിനംപ്രതി അപകടങ്ങളുടെ തുടർക്കഥകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം വലിയ പറമ്പിലുണ്ടായ അപകടത്തിൽ തെയ്യത്തുംകാവ് സ്വദേശി ശിവന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. അശാസ്ത്രീയ റോഡ് നിർമാണവും വാഹനങ്ങളുടെ വേഗതയും നിമിത്തം അപകടം പെരുകുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com