LOCAL NEWS

സ്വന്തം വിടിന് മുന്നിൽ വെച്ച് സ്കൂൾ വാനിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു.

കൊടുവള്ളി:സ്വന്തം വിടിന് മുന്നിൽ വെച്ച് സ്കൂൾ വാനിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു.മാനിപുരം കളരാന്തിരി മാതാംവീട്ടിൽ ചാൽപ്പോയിൽ മുനീറിന്റെ മകൻ ഉവൈസ് (3) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സ്വന്തംവീടിൻ്റെ മുൻപിൽവെച്ച്  അപകടം സംഭവിച്ചത്.യു കെ ജിയിൽ പഠിക്കുന്ന സഹോദരിയെ കൂട്ടാനായി സ്വകാര്യ സ്കൂൾ വാഹനത്തിന് അടുത്തേക്ക് പോയ അവസരത്തിലാണ് അപകടം. സഹോദരിയെ സ്കൂൾ വാഹനത്തിൽ നിന്നും ഇറക്കി മാതാവ് ഡോർ അടക്കുന്നവസരത്തിൽ കൈവിട്ടു പോയ കുട്ടി വാനിനു മുന്നിൽ അകപ്പെടുകയായിരുന്നു.
പിതാവ് രണ്ടു ദിവസം മുമ്പാണ് വിദേശത്തേക്ക് പോയത്.
ഇന്ന് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെ മയ്യത്ത് വീട്ടിൽ എത്തിക്കും.
മയ്യിത്ത് നിസ്കാരം ഇന്ന് (15.10.2025) ഉച്ചയ്ക്ക് 12.30 ന് കളരാന്തിരി കാക്കാടൻ ചാലിൽ ജുമാ മസ്‌ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com