
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ് നല്കി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്ജില്ലകളിൽ യെല്ലോ അലർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്.മലയോര മേഖലയിലെ പ്രദേശങ്ങളിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ്. അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദത്തിന്റെയും ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദത്തിന്റെയും സാന്നിധ്യമുണ്ട്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. 28 വരെ കേരള തീരത്ത് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്



