
മുക്കം:നാലുദിവസങ്ങളിലായി മണാശ്ശേരിയിൽ നടന്ന ഇരുപതാമത് മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീണു.
ഹയർസെക്കൻഡറി വിഭാഗത്തിൽ 258 പോയിൻറ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി നീലേശ്വരം ജിഎച്ച്എസ്എസ് ചാമ്പ്യൻമാരായി.ഹൈസ്കൂൾ വിഭാഗം 270 നേടി പിടിഎംഎച്ച്എസ്എസ് കൊടിയത്തൂരും ചാമ്പ്യൻമാരായി.
ഹയർസെക്കൻഡറി വിഭാഗത്തിൽ 253 പോയിൻറ് നേടി ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളും സെക്കൻഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 204 പോയിൻറ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി മുക്കം ഹയർ സെക്കൻഡറി സ്കൂൾ മുക്കം.
ഹൈസ്കൂൾ വിഭാഗം 270. നേടി പിടിഎംഎച്ച്എസ്എസ് കൊടിയത്തൂരും,238 പോയൻ്റ് നേടി ചേന്നമംഗലൂർ ഹൈസ്കൂളും 237 പോയിന്റ് നേടി സേക്രഡ് ഹാർട്ട് ഹൈസ്കൂളും ചാമ്പ്യന്മാരായി.
യു.പി ജനറൽവിഭാഗം ഓവറോൾ ചാമ്പ്യന്മാരായി ഷാന്തോം ഇ.എം സ്ക്കൂൾ തോട്ടുമുക്കം 80 പോയിൻ്റ് നേടി ചാമ്പ്യന്മാരായി.
78 പോയിൻ്റ് നേടി ജി എം യുപിഎസ് കൊടിയത്തൂർ,എൽ എഫ് യുപിഎസ് വേനപ്പാറ, ജി.യു.പി.എസ് മണാശ്ശേരി എന്നിവർ സെക്കൻഡ് ഓവറോൾ ചാമ്പ്യന്മാരായി.
76 പോയിൻറ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി സെൻ്റ് സെബാസ്റ്റ്യൻ എച്ച്എസ്എസ് കൂടരഞ്ഞി,എസ് കെ യുപിഎസ് കൊടിയത്തൂർ.
എൽപി വിഭാഗത്തിൽ 65 പോയിൻ്റ് നേടി തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,സെൻ സെബാസ്റ്റ്യൻ എൽപി സ്കൂൾ,ജി എം യുപിഎസ് കൊടിയത്തൂർ,ജി എം യുപിഎസ് മണാശ്ശേരി,ഷാന്തോം ഇ എം സ്കൂൾ തൊട്ടുമുക്കം എന്നിവർ ചാമ്പ്യന്മാരായി.
63 പോയിൻറ് നേടി ജിഎച്ച്എസ് ചെറുവാടി,സെൻറ് ജോസഫ് യുപിഎസ് പുല്ലൂരാംപാറ എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മൂന്നാം സ്ഥാനം 61 പോയിൻറ് നേടി തിരുവമ്പാടി സെക്രഡ് യുപി സ്കൂൾ,എൽ എഫ് യുപിഎസ് വേനപ്പാറ,സി എച്ച് എം എൽ പി എസ് നെല്ലിക്ക പറമ്പ്,എഫ് എം എൽ പി എസ് തേക്കുംകുറ്റി, എം എം ഒ എൽ പി എസ് മുക്കം എന്നീ സ്കൂളുകൾ കരസ്ഥമാക്കി.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ട്രോഫി കൈമാറി.മുക്കം നഗരസഭ ചെയർമാൻ പിടി ബാബു,വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദിനി എന്നിവർ ട്രോഫികൾ കൈമാറി.
കലോത്സവത്തിന്റെ പൂർണ്ണമായ ഫലമറിയാൻ ക്ലിക്ക് ചെയ്യുക









