aanakkampoyilLOCAL NEWSNews

ഗവ. എൽ.പി. സ്കൂൾ ആനക്കാംപൊയിൽ ‘വിജയോത്സവം 2K26’ ആഘോഷിച്ചു.

ആനക്കാംപൊയിൽ: ഗവ. എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച ‘വിജയോത്സവം 2K26’ പരിപാടി വിപുലമായ പരിപാടികളോടെ നടന്നു. സി.എം. കിഡ്സ് സ്കോളർഷിപ്പ് വിജയി ഡാൽവിൻ റോബിനെയും സ്‌കൂൾ തലത്തിലും ഉപജില്ലാ തലത്തിലും  വിവിധ മത്സരങ്ങളിൽ വിജയികളായവരെയും ചടങ്ങിൽ അനുമോദിച്ചു. 
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 
ചടങ്ങിൽ വാർഡ് മെമ്പർമാരായ മനോജ് വാഴേപ്പറമ്പിൽ, സരസ്വതി, കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡന്റ് ജോൺസൺ വയലിൽ, അലയൻസ് ക്ലബ്ബ് പ്രസിഡൻ്റ് അഗസ്റ്റ്യൻ മണ്ണുക്കുശ്ശുമ്പിൽ, ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻ്റ് സജിമോൻ, പ്രധാനധ്യാപിക അനിത എം.പി., പി.ടി.എ. പ്രസിഡന്റ് അഞ്ജു വർഗീസ്, എസ്.എം.സി. ചെയർമാൻ ഷെൽബി ജോസഫ്, സീനിയർ അസിസ്റ്റൻ്റ്  സിറിൽ ജോർജ്, എസ്. ആർ.ജി കൺവീനർ ജോസ്ന അശോക് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com