LOCAL NEWS

പെരുന്നാൾ നമസ്കാരത്തിന് ആയിരങ്ങളെത്തി

കോഴിക്കോട് : ബീച്ചിൽനടന്ന സംയുക്ത ഈദ്ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് ആയിരങ്ങളെത്തി. പാളയം പള്ളി ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ ഖുത്ത്വ്ബ പ്രസംഗം നടത്തി. 20,000-ത്തിലേറെപ്പേർ രാവിലെ നടന്ന പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.എം.പി. മാരായ എം.കെ. രാഘവൻ, എളമരം കരീം, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ, ഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, വ്യവസായി പി.കെ. അഹമ്മദ് തുടങ്ങിയവർ ഈദ്ഗാഹിനെത്തിയിരുന്നു. മുജാഹിദ് സംഘടനകളും ജമാ അത്തെ ഇസ്‌ലാമിയും മറ്റും സംയുക്തമായാണ് ഈദ് ഗാഹ് ഒരുക്കിയത്.

ഈദ്ഗാഹ് സംഘടിപ്പിച്ചു. അരയങ്കോട്:അരയങ്കോട് സലഫി മസ്ജിദിന്റെ ആഭിമുഖൃത്തിൽ ഈദ്ഗാഹ് സംഘടിപ്പിച്ചു.ജഅ്ഫർ കാരമൂല ഈദ് സന്ദേശം കെെമാറി.

മാവൂർ : മാവൂർ ബസ്‌സ്റ്റാൻഡ് പരിസരത്ത് സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈദ് ഗാഹിൽ അബ്ദുൽ ഗഫൂർ ഫാറൂഖി മടവൂർ നമസ്കാരത്തിന് നേതൃത്വം നൽകി. മാവൂർ പാറമ്മൽ എസ്.എഫ്.ഡി. ഗ്രൗണ്ടിൽ സലീം സുല്ലമി അരീക്കോടും കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ മുസ്‌ലിഹ് നീരോൽപാലവും നേതൃത്വം നൽകി. കബർസ്ഥാൻ പള്ളികളിൽ നമസ്കാരനന്തരം കബർ സിയാറത്തും മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥനകളും നടത്തി.

കുന്ദമംഗലം : കുന്ദമംഗലം സുന്നി ജുമാ മസ്ജിദിൽ മഹല്ല് ഇമാം അബ്ദുനൂർ സഖാഫി നിസ്കാരത്തിന് നേതൃത്വം നൽകി. മടവൂർ ചക്കാലക്കൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ സുബൈർ മദനി പ്രഭാഷണം നടത്തി. പടനിലം സലഫി മസ്ജിദിൽ ഹാഫിസ് റഹ്മാൻ പുത്തൂർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com