
മുക്കം: 115 വർഷം പഴക്കമുളള താഴക്കോട് ഗവ.എൽ.പി സ്കൂളിനെ പൈതൃക വിദ്യാലയമായി പ്രഖ്യാപിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള ജനകീയ കൺവെൻഷൻ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിൻറോ ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി മണ്ഡലത്തിൻ്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ “ഉയരേ”യുടെ ഭാഗമായി മുക്കം നഗരസഭയുടെ സഹകരണത്തോടെയാണ് സ്കൂളിനെ അന്തർദേശീയ നിലവാരത്തിലേക്കുയർത്താൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2025 ആകുമ്പോഴേക്ക് നൂറു കുട്ടികളുടെ എൺറോൾമെൻ്റ് ഉറപ്പു വരുത്തുന്ന പദ്ധതിയാണ് “തങ്കനൂറ് “.ലേഖ ഇ പി ഭാവി പ്രവർത്തന പദ്ധതി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.പൂർവ വിദ്യാർത്ഥികളുടേയും ബഹുജനങ്ങളുടേയും സഹകരണം ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായി ഏപ്രിൽ 29ന് പൂർവ വിദ്യാർത്ഥി സംഗമം നടക്കും.
കുന്ദമംഗലം ബി.ആർ.സി കോഡിനേറ്റർ പി.എൻ അജയൻ, ട്രെയ്നർ മനോജ് കുമാർ, മുക്കം വിജയൻ, ഒ.സി.മുഹമ്മദ്, എ.വി സുധാകരൻ, എം അശോകൻ, വി.മുഹമ്മദ്, പി.സ്മിന, മീന ജോസഫ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.കെ ജയതി സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.



