LOCAL NEWS

അതിഥി തൊഴിലാളികൾക്കായി സഞ്ചരിക്കുന്ന വസ്ത്ര ബാങ്കുമായി എൻഎസ്എസ് വളണ്ടിയർമാർ

കൊടിയത്തൂർ:കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ  അതിഥി തൊഴിലാളികൾക്കായി സഞ്ചരിക്കുന്ന വസ്ത്രബാങ്ക് ആരംഭിച്ച് സാമൂഹ്യ സേവനത്തിന് പുതിയ മാതൃക സൃഷ്ടിച്ചു.

കൊടിയത്തൂരും പരിസരത്തും താമസിച്ച് ജോലി ചെയ്യുന്ന  അതിഥി തൊഴിലാളികൾക്കും
സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സഹായഹസ്തം എത്തിക്കുന്നതിന്റെ ഭാഗമായി ,വളണ്ടിയർമാർ വീടുകളിൽ നിന്നും അയൽപക്കങ്ങളിൽ നിന്നും നിന്നും ശേഖരിച്ച വസ്ത്രങ്ങൾ അണുവിമുക്തമാക്കി ക്രമീകരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒഴിവ് ദിവസങ്ങളിൽ വളണ്ടിയർമാർ അധ്യാപകരുടെ നേതൃത്വത്തിൽ വാഹനത്തിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ശേഖരിച്ച വസ്ത്രങ്ങൾ എത്തിക്കുകയും തൊഴിലാളികൾക്ക് യഥേഷ്ടം വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ സംവിധാനം ഒരുക്കുകയും ചെയ്യും.

കുട്ടികൾക്കും, മുതിർന്നവർക്കും വേണ്ടിയുള്ള പുതുമ നഷ്ടപ്പെടാത്ത വസ്ത്രങ്ങളാണ് വിദ്യാർത്ഥികൾ വസ്ത്ര ബാങ്കിലേക്ക് ശേഖരിച്ചത്
_കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു വസ്ത്ര ബാങ്ക് ഉദ്ഘാടനം ചെയ്തു._ _ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, പിടിഎ പ്രസിഡണ്ട് എസ് നാസർ,വൈസ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി പ്രിൻസിപ്പൽ എം എസ് ബിജു , എൻ എസ് എന്ന് പ്രോഗ്രാം ഓഫീസർ കെ ടി സലീം , ഇർഷാദ് ഖാൻ ലുഖ്മാൻ കെ,
ഫഹദ് ചെറുവാടി വളണ്ടിയർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു

“സമൂഹത്തിൽ  മനുഷ്യസ്‌നേഹവും പങ്കുവെയ്ക്കൽ മനോഭാവവും, പുനരുപയോഗ ശീലവും വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം,” എന്ന് പ്രോഗ്രാം ഓഫീസർ അഭിപ്രായപ്പെട്ടു. പ്രദേശത്തെ നിരവധി അതിഥി തൊഴിലാളികളൾക്കും, ദുർബല വിഭാഗങ്ങൾക്കും പദ്ധതി ഗുണകരമാകും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com