
പുന്നക്കൽ : എം എ എം എൽ പി & യുപി സ്കൂളിൽ ടീച്ചേഴ്സ് ഡേയുടെ ഭാഗമായി പി ടി എ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ ടീച്ചേഴ്സിനെയും ആദരിച്ചു യുപി സ്കൂൾ പ്രധാന അധ്യാപിക സെലിൻ പരിപാടി ഉദ്ഘാടനം ചെയ്തു എൽ പി സ്കൂൾ പ്രധാന അധ്യാപകൻ അലൻ മുഖ്യപ്രഭാഷണം നടത്തി പിടിഎ ഭാരവാഹികളായ ഷമീർ,അൻസാർ സ്റ്റാഫ് സെക്രട്ടറിമാരായ അനിൽ,ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു ദീപ്തി ജോഷി, ഷഹനാസ്,അൻസാർ പള്ളിതൊടി, ജിജി, ഷിനോബി, റംസീന എന്നിവർ ഗിഫ്റ്റുകൾ കൈമാറി തുടർന്ന് മാതാപിതാ ഗുരു ദൈവം എന്ന വിഷയം ആസ്പദമാക്കി കുട്ടികൾക്കുള്ള ഉൽബോധന ക്ലാസ് സുമയ്യ ഫൈസൽ നേതൃത്വം കൊടുത്തു ജംനാസ് പി എം എല്ലാവർക്കും നന്ദി അറിയിച്ചു



