
കോഴിക്കോട് പ്രസ് ക്ലബും കോൺഫിഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ അസോസിയേഷനും സംയുക്തമായി കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടത്തിയ ചടങ്ങിലാണ് ആദരവ് സമർപ്പിച്ചത്.
പൊതുസേവനത്തോടള്ള സമഗ്രതയുടെയും പ്രതിബദ്ധതയുടെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്ന അചഞ്ചലമായ സമർപ്പണം, ദർശനം, അക്ഷീണ സേവനത്തിലൂടെ മാതൃകാപരമായ സേവനങ്ങൾ നടത്തിയതിന് ടിഡിആർഎഫ് ഫൗണ്ടറും ചീഫ് ഈ കോർഡിനേറ്ററും ദക്ഷിണ റെയിൽവേ കോഴിക്കോട്ടെ ജനമൈത്രി പോലീസ് സ്റ്റേഷൻ കൺവീനറുമായ ഉമറലി ശിഹാബിനെ ആദരിച്ചു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ അസോസിയേഷൻ ദേശീയ ചെയർമാൻ ഡോ. എ വി അനൂപ് ഉപഹാരം കൈമാറി. വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഈ പി മുഹമ്മദ്, മുൻ പ്രസിഡണ്ട് കമാൽ വരദൂർ, മലബാർ റെയിൽവേ യൂസേഴ്സ് ഫോറം സെക്രട്ടറി മണലിൽ മോഹനൻ, ടി. പി വാസു, കേരള റീജിയൻ ചെയർമാൻ എ ശിവശങ്കരൻ ,TDRF കോഴിക്കോട് ജില്ല ഡിസിപ്ലിൻ കോഡിനേറ്റർ അബൂബക്കർ പടനിലം, ജില്ലാ കോഡിനേറ്റർ അഷ്റഫ് പയ്യാനക്കൽ, വളണ്ടിയർ ക്യാപ്റ്റൻ നൗഷാദ് നല്ലളം, ഫസീല പയ്യോളി എന്നിവർ സന്നിഹിതരായി



