
മുത്തേരി – കല്ലുരുട്ടി റോഡിൻ്റെ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ പ്രസ്‌തുത റോഡിലൂടെയുള്ള വാഹനഗതാഗതം 21-11-2025 മുതൽ പ്രവർത്തി പൂർത്തിയാവുന്നതുവരെ താൽക്കാലികമായി നിരോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (PWD) കുന്നമംഗലം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. പ്രസ്തുത റോഡിലൂടെ പോവേണ്ട എല്ലാ വാഹനങ്ങളും ഓമശ്ശേരി വഴിയോ അഗസ്‌ത്യമുഴി – താഴെ തീരുവമ്പാടി വഴിയോ പോകേണ്ടതാണ്.



