LOCAL NEWS

അഖിലകേരള വടംവലി മത്സരം ഇന്ന് പൊന്നാങ്കയത്ത്

തിരുവമ്പാടി :പൊന്നാങ്കയം ലെജൻ്റ്സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 4ാം മത് അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് ആറുമണിക്ക് പൊന്നാങ്കയം സ്കൂൾ പടിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ   അരങ്ങേറും.

കേരളത്തിലെ പ്രമുഖരായ 36ഓളം ടീമുകളാണ് ഇന്ന് കോർട്ടിലിറങ്ങുന്നത്.  വിശാലമായ പന്തൽ സൗകര്യമാണ് കാണികൾക്ക് ഒരുക്കിയിരിക്കുന്നത്. 20001 രൂപയിൽ തുടങ്ങി 2001 രൂപയിൽ അവസാനിക്കുന്ന 16 ചാമ്പ്യൻ സമ്മാനങ്ങളാണ് മത്സരാർത്ഥികളെ കാത്തിരിക്കുന്നത്.ഒന്നാം സമ്മാനം ജോയി നമ്പൂടാകം കളത്തുക്കടവ്
മെമ്മോറിയൽ ട്രോഫിയും 20001/- രൂപയും മുട്ടനാടും രണ്ടാം സമ്മാനമായി LE ARCHION DESIGNERS & DEVELOPERS മാനന്തവാടി നൽകുന്ന 15001 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി PANAYANGAL STEELS തിരുവമ്പാടി 10001 രൂപയും ട്രോഫിയും നാലാം സമ്മാനമായി മണ്ഡപത്തിൽ ഫാമിലി സ്പോൺസർ ചെയ്യുന്ന 7001 രൂപയും ട്രോഫിയും.

https://www.youtube.com/live/i_LIPRI2XoU?si=tdP9h2_5mx34Nk6G

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com