
KSEBL യിൽ നിന്നും Whats app ഗ്രൂപ്പിലോ / SMS മുഖാന്തിരമോ വരുന്ന വൈദ്യുതി ഓഫ് ആക്കുന്ന അറിയിപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ലൈൻ ഓഫ് ആണെന്ന് തെറ്റിദ്ധരിച്ച് ലൈൻ കടന്നു പോകുന്ന പ്രദേശത്തെ /തോട്ടങ്ങളിലെ ടച്ചിങ് ജോലികളും മറ്റും സ്വയം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . .ചില സാഹചര്യങ്ങളിൽ HT ലൈൻ മാത്രം ഓഫാക്കുകയും LT ലൈനുകൾ ഓഫ് ആകാതിരിക്കുകയും (തിരിച്ചും )ചെയ്യുന്ന സാഹചര്യവുമുണ്ട്. കൂടാതെ വർക്കുകൾ മാറ്റിവെക്കുന്ന സാഹചര്യവും ഇടയ്ക്ക് ഉണ്ടാകാറുണ്ട്.ഓരോ ഭാഗത്തെ work തീരുമ്പോൾ ഭാഗികമായി ചാർജ് ചെയ്യപ്പെടാം. ആയതിനാൽ വൈദ്യുതി ഓഫാകുന്ന അറിയിപ്പുകൾ ലഭിച്ചാലും കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ട് അനുമതി ലഭിച്ചതിനു ശേഷം KSEBL സൂപ്പർവൈസറുടെ സാന്നിധ്യത്തിൽ മാത്രമേ ഇത്തരത്തിലുള്ള ടച്ചിങ് നീക്കുന്ന ജോലികളിൽ ഏർപ്പെടാവുള്ളൂ എന്ന് ഓർമ്മപ്പെടുത്തുന്നു. അല്ലാത്ത പക്ഷം ഇരുമ്പ് തോട്ടികളോ, ഏണികളോ, മരക്കമ്പുകളോ ലൈനിന് സമീപം കൊണ്ടുവരുന്നത് നിയമവിരുദ്ധവും അപകടത്തിന് കാരണമാകുന്നതുമാണ്.ഓരോ ജീവനും വിലപ്പെട്ടതാണ്.# SAFETY FIRST #KSEBL



