ലോക ഭിന്നശേഷി ദിനത്തിൽ ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വാന്തനമേകി കൊടിയത്തൂർ പരിവാർ

കൊടിയത്തൂർ: ലോകഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സമൂഹത്തിൽ പ്രയാസങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന ഭിന്നശേഷി കുടുംബങ്ങളുടെ വീടുകളിലെത്തി കുശലാന്വേഷണങ്ങൾ ചെയ്യുകയും അവർക്കൊപ്പം അല്പനേരം ചിലവഴിച്ച് കൈ നിറയെ സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കർമ്മം കൊടിയത്തൂർ പാലിയേറ്റീവ് ഭവനിൽ വെച്ച് മുക്കം ഫയർ ഓഫീസർ എം അബ്ദുൽ ഗഫൂർ നിർവഹിച്ചു.
ചടങ്ങിൽ രക്ഷിതാക്കൾക്കുള്ള ഉൽബോധന ക്ലാസ് സി അബ്ദു മാസ്റ്റർ നേതൃത്വം നൽകി. ആശംസകൾ അർപ്പിച്ചുകൊണ്ട് പരിവാർ ജില്ലാ സെക്രട്ടറി കെ പി അനിരുദ്ധൻ മുക്കം പ്രസ്സ് ഫോറം പ്രസിഡണ്ട് സി ഫസിൽബാബു, പി എം നാസർ മാസ്റ്റർ, സണ്ണി പ്ലാത്തോട്ടം, അബ്ദുൽ അസീസ് കാരക്കുറ്റി മുഹമ്മദ് സൈഗോൺ തുടങ്ങിയവർ സംസാരിച്ചു. ഗൃഹ സന്ദർശന പരിപാടിക്ക് ജാഫർ ടി കെ, അബ്ദുൽ കരീം പൊലുകുന്നത്ത് മുഹമ്മദ് ജി റോഡ് ബഷീർ കണ്ടങ്ങൾ സെലീന കാരക്കുറ്റി എന്നിവർ നേതൃത്വം നൽകി.



