
മണാശേരി കെഎംസിടി ആശുപത്രിയിലെ കാർ പാർക്കിങ്ങിൽ
തീപിടുത്തം. നിർത്തിയിട്ട നാനോ കാർ പൂർണമായും കത്തി നശിച്ചു.തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു കാറിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മുക്കത്തുനിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. ജീവനക്കാരുടെ പെട്ടന്നുള്ള ഇടപെടലിൽ മറ്റു വാഹനങ്ങളിലേക്ക് തീപടരുന്നതും മറ്റുഅപകടങ്ങൾ ഉണ്ടാവുന്നതും ഒഴിവായി.



