LOCAL NEWS

വാഹന ലേലം

കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത 14 വാഹനങ്ങള്‍ ഡിസംബര്‍ 30ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ എം.എസ്.ടി.സി ലിമിറ്റഡ് മുഖേന ഓണ്‍ലൈനായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിസംബര്‍ 29 വരെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍: 0495 2722673


കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ സായുധസേനാ വിഭാഗം ഡെപ്യൂട്ടി കമാണ്ടന്റിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ളതുമായ ഉപയോഗ്യമല്ലാത്ത 16 ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ ഡിസംബര്‍ 26ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ എം.എസ്.ടി.സി ലിമിറ്റഡ് മുഖേന ഓണ്‍ലൈനായി ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലേല തീയതിക്ക് മുമ്പുള്ള പ്രവൃത്തി ദിനങ്ങളില്‍ കോഴിക്കോട് സിറ്റി സായുധസേനാ കമാണ്ടന്റിന്റെ മുന്‍കൂര്‍ അനുമതിയോടെ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ വാഹനങ്ങള്‍ പരിശോധിക്കാം. ഫോണ്‍: 0495 2722673.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com