
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വിവിധ പരിപാടികളോടെ കുടുംബ സംഗമം, ഓണാഘോഷം എന്നിവ നടത്തി
വനിതാവേദി സാംസ്കാരിക വേദി സംഗമം, ഗാന്ധിജി അനുസ്മരണം, പ്രതിഭകളെ ആദരിക്കൽ കലാ സാംസ്കാരിക പരിപാടികൾ, സ്നേഹ വിരുന്ന് എന്നിവയും സംഗമത്തിന്റെ ഭാഗമായി നടത്തി.
യൂണിറ്റ് പ്രസിഡൻറ് പി വി ജോൺ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ എസ് എസ് പി യു ജില്ലാ പ്രസിഡണ്ട് കെ വി ജോസഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
സാഹിത്യകാരനും ഗാനരചയിതാവും കവിയും ആയ കൂമ്പാറ ബേബി മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് സാംസ്കാരിക സദസ് നയിച്ചു.
മികച്ച അനിമേഷൻ ചലച്ചിത്രത്തിന് (എ കോക്കനട്ട് ട്രീ ) ദേശീയ അവാർഡ് ലഭിച്ച ജോഷി ബെനഡിക്റ്റിനെ സംഗമത്തിൽ ആദരിച്ചു. കൂമ്പാറ ബേബി,ആഷ് ലിൻ ഷാജു എന്നീ പ്രതിഭകളെ അനുമോദിച്ചു.
എം വി ജോർജ് ഗാന്ധിജി അനുസ്മരണം നടത്തി. ജോഷി ബെനഡിക്റ്റ്,
യൂണിറ്റ് സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ എം കെ തോമസ് , ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജോസ് മാത്യൂ ,
വനിതാവേദി ചെയർ പേഴ്സൺ ടെസി മാത്യൂ , സാംസ്കാരിക വേദി കൺവീനർ ടോം തോമസ്, റൂബി തോമസ്
എന്നിവർ പ്രസംഗിച്ചു.
എം എം ജോസഫ് , പി ടി ഷാജു, മേഴ്സി മൈക്കിൾ , ഷാലി ബെനഡിക്റ്റ്, ടി ജെ രാജു , ടി ടി മസദാനന്ദൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.



