LOCAL NEWSPUTHUPPADY

മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീപിടുത്തം:എംഎൽഎ സന്ദർശനം നടത്തി

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ എലോക്കരയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീ പിടിച്ചത്തിൻ്റെ ഭാഗമായി മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് സന്ദർശനം നടത്തി.മുക്കം കൂടാതെ വിവിധ ഫയർ സ്റ്റേഷനുകളുടെ സഹായത്തോടെയാണ് തീ അണക്കാൻ സാധിച്ചത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പടക്കം അടക്കമുള്ള സാധനങ്ങൾ അശ്രദ്ധയോടെ ഉപയോഗിച്ചതിൻ്റെ ഫലമായിട്ടാണ് ഇത്തരത്തിൽ ഒരു തീപിടുത്തം അവിടെ ഉണ്ടായത്.മൂന്ന് യുവാക്കൾ നാടിനും നാട്ടുകാർക്കും സഹായകമാവുന്നതരത്തിൽ പ്രവർത്തിച്ച് പത്ത് വർഷം തികയാൻ ബാക്കി നിൽക്കെയാണ് ഇത്തരത്തിലുള്ള അതിദയനീയമായ സംഭവം ഉണ്ടായതെന്നും സാമ്പത്തിക നഷ്ടത്തിനപ്പുറം ഈ പ്രവർത്തിയിലൂടെ ഏറ്റവും ബുദ്ധിമുട്ട് നേരിടുന്നത് അവിടെ ജോലി ചെയ്യുന്ന നാൽപ്പത്തഞ്ചോളം സാധാരണക്കാരായ തൊഴിലാളികളെയാണ്.ആഘോഷങ്ങൾക്കിടയിൽ ഉണ്ടാകുന്ന അശ്രദ്ധ വലിയ നഷ്ടങ്ങൾ ഉണ്ടാക്കുമെന്നും ആഘോഷങ്ങൾ എപ്പോഴും ജാഗ്രതയോടുകൂടി നടത്താൻ ശ്രദ്ധിക്കണമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com