LOCAL NEWS

ഫിലിം ഫെസ്റ്റിവൽ ബ്രോഷർ പ്രകാശനം ചെയ്തു

മുക്കം: മുക്കം നഗരസഭയും, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന
മൂന്നാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ബ്രോഷർ തിരക്കഥാകൃത്തും, സംവിധായകനും, നടനും, എഴുത്തുകാരനുമായ രഘുനാഥ് പലേരി പ്രകാശനം ചെയ്തു.
ചടങ്ങിൽ
മുക്കം നഗരസഭ ചെയർ പേഴ്സണും, ഫെസ്റ്റിവൽ ചെയർമാനുമായ അഡ്വ. ചാന്ദ്നി,
മുക്കം ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ കെ വി വിജയൻ കല്ലിങ്കൽ, സുനിൽ മണാശേരി, സ്മിത പലേരി,വരുൺ പലേരി, അഭിജിത്ത് മുരളി എന്നിവർ പങ്കെടുത്തു.
Feb 16, 17, 18 തിയ്യതികളിൽ മുക്കം പി സി തിയ്യേറ്ററുകളിൽ വച്ച് നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഡെലിഗേറ്റുകൾക്ക്
ഫ്രീ രജിസ്ട്രേഷനും, സൗജന്യ പാസും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
എല്ലാ വിഭാഗം ജനങ്ങൾക്കും സൗജന്യമായി അന്താരാഷ്ട്ര സിനിമകൾ കാണാനുള്ള വേദിയായിരിക്കും മുക്കം അന്താരാഷ്ട്ര
ചലച്ചിത്ര മേളയെന്ന്
നഗരസഭ ചെയർ പേഴ്സൺ ചാന്ദ്നി അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com