LOCAL NEWS

വയോജനങ്ങൾക്ക്  സഹായ ഉപകരണ വിതരണം നടത്തി.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ 2025–2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോശ്വാസ്സ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുൻഗണന ലിസ്റ്റിൽ ഉൾപ്പെട്ട വയോജനങ്ങൾക്ക്  സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ പിന്നാക്കവിഭാഗങ്ങളുടെ
ക്ഷേമം ലക്ഷ്യമാക്കി വിവിധ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

പഞ്ചായത്തിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് അജിത പി.ആർ അധ്യക്ഷത വഹിച്ചു.

വികസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോഷി പുല്ലുകാട്ടിൽ, മറിയാമ്മ വർക്കി, സോണി മണ്ഡപത്തിൽ, സജ്ന തോരപ്പ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത് J.S ശ്രീമതി. റീന ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com